എന്റെ ഈ ബ്ലോഗിന്റെ അടിസ്ഥാന ലക്ഷ്യം തന്നേ
വായിക്കുന്നബ്ലോഗുകളുടെ കമന്റ്
ബ്ലോഗിന്റെ പേരുപറയാതെ ഇടുക എന്നതാണ്.
അഭിനന്ദനം മാത്രം പ്രതീക്ഷിച്ച് ബ്ലോഗുകള്‍ എഴുതുകയും
വിമര്‍ശനം എഴുതുന്നവരേ ആഭാസന്മാരായി കരുതി
മറുപടി കമന്റ് ഇടുകയും ചെയ്യുന്ന എഴുത്തുകാരെ
എന്നേ തല്ലെണ്ടെന്റെ അമ്മാവാ ഞാന്‍ നന്നാകുകേല
എന്നു പറയുന്നവരുടെ ഗണത്തില്‍പ്പെടുത്തിചിന്തിച്ച്
എടുത്ത തീരുമാനമാണത്
അവരുടെ പവിത്രമായ ബ്ലോഗിന്റെ ഭിത്തിയില്‍
ചെളിതെറിപ്പിക്കാതെ സൂക്ഷിക്കുക എന്ന
ജെന്റില്‍മാന്‍സ് വഴി സ്വീകരിച്ചാണീ ബ്ലോഗില്‍
കമന്റുകള്‍ എഴുതുവാന്‍ തുടങ്ങിയത്
എന്നാല്‍ ഇന്ന് കണ്ട ഒരു ബ്ലോഗ്
എന്നേ വളരെയധികം ചിന്തിപ്പിച്ചു
ഒരുപാട് ഹോം വര്‍ക്ക് ചെയ്ത് തയ്യാറാക്കിയ ഒരു ബ്ലോഗ്
ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു ബ്ലോഗ്
അഭിനന്ദനം പ്രകടിപ്പിക്കാന്‍
എനിക്ക് ചെയ്യുവാന്‍ കഴിയുന്നത്
കൂടുതല്‍ ആളുകളേ ആ ബ്ലോഗിനെപ്പറ്റി അറിയിക്കുവാന്‍
അതിലേക്ക് ഒരുലിങ്ക് ഇടുക എന്നതാണെന്ന്
എനിക്ക് തോന്നുന്നു
മനോഹരമായ, ചിന്തിപ്പിക്കുന്ന
ഈ ബ്ലോഗ് തയാറാക്കിയ കലാകാരനു
എന്റെ അഭിനന്ദനങ്ങള്‍ !!