"പിന്നീടുള്ള ദിനങ്ങള്‍. ഞാന്‍ കാണുന്ന എന്തിലും ഏതിലും സൌങര്യം.
ഹൃദയം നിറഞ്ഞിരിക്കുന്ന ഒരവസ്ഥ.
ഒറ്റക്കിരിക്കാന്‍ കൂടുതല്‍ ഇഷ്ടം.
രാത്രിയില്‍ ഉറങ്ങാതെ ആകാശത്തു നോക്കി കിടക്കാന്‍ ഭയങ്കര രസം.
അതിനായി രാത്രിയില്‍ പലതവണ അലാം വെച്ചെഴുന്നേല്‍ക്കും.
എന്നിട്ട് ഞാനും മീരയുമായി സങ്കല്പങ്ങളില്‍ പ്രണയിച്ചു നടക്കും.
എന്റെ പ്രണയം മീരയെ അറിയിക്കുന്നതും
അവള്‍ നാണം കൊണ്ട് ഓടി മറയുന്നതും
ഞാന്‍ മനക്കണ്ണില്‍ കണ്ടു.
മൊബൈലും സൌകര്യങ്ങളും ഒന്നുമില്ലെങ്കിലും
അടുത്തയാഴചയില്‍ ജേക്കബ് ഒരുക്കിത്തരുന്ന അവസരം വരെ
എന്റെ സങ്കല്പലോകത്ത് ഞാന്‍ രാജകുമാരനായി പാറിനടന്നു.
എത്ര മനോഹരമാണീ പ്രണയം,
ഇതിലും നല്ല വേറെ എന്തു ഫീലിങാണ് ഈ ലോകത്തുള്ളത്? "
ഇന്നുവായിച്ച ഈ ബ്ലോഗില്‍
പ്രണയത്തിന്റെ ഉന്മാദം നിറഞ്ഞുനില്‍ക്കുന്നു
ഹൃദയഹാരിയായ വിവരണം
മലരമ്പേറ്റുപ്രകൃതി പൂത്തുലഞ്ഞ് നില്‍ക്കുന്ന അനുഭൂതി
നന്നായിരിക്കുന്നു!
No comments:
Post a Comment